July 17, 2026

മീനങ്ങാടി മലബാര്‍  ബൈബിള്‍ കണ്‍വെന്‍ഷന്  ആരംഭിച്ചു

0
Img 20250304 204325
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: 75-ാമത് മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തുടക്കമായി. മാര്‍ച്ച് 4 ചൊവ്വാഴ്ച ആരംഭിച്ച കണ്‍വെന്‍ഷന്‍ മാര്‍ച്ച് 8 ശനിയാഴ്ച സമാപിക്കും. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.വട്ടത്തുവയല്‍ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ റവ. ഫാ. മാത്യു വയലാമണ്ണില്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും 6.30 ന് ഗാനശുശ്രൂഷയും തുടര്‍ന്ന് വചന ശുശ്രൂഷയും ഉണ്ടായിരിക്കും.വികാരി ഫാ. ബിജു മോന്‍ കര്‍ലോട്ടുക്കുന്നേല്‍, സഹ വികാരിമാരായ ഫാ.റെജി ചവര്‍പ്പനാല്‍, ഫാ. സോജന്‍ വാണാക്കുടി, ഫാ.എല്‍ദോ ജോണി, ട്രസ്റ്റി കുര്യാച്ചന്‍ നെടുങ്ങോട്ടു കുടി, ജോയിന്റ് ട്രസ്റ്റി ജോസ് ചക്കാലക്കല്‍, സെക്രട്ടറി ജോണ്‍സണ്‍ കൊഴാലില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.കണ്‍വെന്‍ഷനില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *