ലീഫ് റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി : മാനന്തവാടി നഗരസഭാ പരിധിയിലെ ചൂട്ടക്കടവില്‍ ലീഫ് റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.മാനന്തവാടി ബി.ആര്‍.സി. ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ കെ. കെ. സുരേഷ് നിര്‍വ്വഹിച്ചു.ലീഫ് റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡണ്ട് എസ്. അജയകുമാര്‍ അദ്ധ്യക്ഷനായി.പ്രഥമ ജനറല്‍ബോഡി യോഗത്തില്‍ വാര്‍ഷിക പ്രവര്‍ത്തന പദ്ധതി രേഖയ്ക്ക് രൂപം നല്‍കി.
പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കുക, ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം പരിസ്ഥിതിയുടെ സംരക്ഷണം, യുവാക്കളെയും വിദ്യാര്‍ത്ഥികളെയും
ശാക്തീകരിക്കുക, ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് റസിഡന്‍സ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.സെക്രട്ടറി കെ.ബി. സിമില്‍ ,എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം പി. സുരേഷ് ബാബു,വി.കെ. തുളസിദാസ് , പി രാജന്‍,ഷീജ വിനോദന്‍ കെ.ഹെല്‍മ,പി.ഷൈജു ,ആശിഷ് കെ. ജോസ്, രജീന ഷാജിര്‍ , ഉഷ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply