ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്:കുടുംബസഹായ ഫണ്ട് കൈമാറി
ബത്തേരി: സൗദി അറേബ്യയിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഖസീം പ്രവാസി സംഘം കുടുംബ സഹായ ഫണ്ട് റാഫിയുടെ കുടുംബാംഗങ്ങള്‍ക്ക് സി പി എം (എം) ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി.ശാറ സനായി യൂണിറ്റ് മെമ്പര്‍ ആയിരിക്കെ വാഹന അപകടത്തില്‍ മരണപ്പെട്ട ബത്തേരി മൈതാനികുന്ന് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിനാണ് സഹായം കൈമാറിയത്. ഖസീം പ്രവാസി സംഘം ഏരിയാ സെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷനായി.
സലീം കൂരിയാടന്‍, കേരള പ്രവാസി സംഘം ബത്തേരി ഏരിയ പ്രസിഡന്റ് യു പി അബ്ദുള്‍ ഗഫൂര്‍, സി പി ഐ (എം) ബത്തേരി ഏരിയാ സെക്രട്ടറി പി ആര്‍ ജയപ്രകാശ്, സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി വി ബേബി, ജില്ലാ കമ്മിറ്റിയംഗം പി കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply