October 31, 2026

പ്രതിയുമായി പോയ പോലീസ് ജീപ്പ് പാഞ്ഞുകയറി വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു

0
Img 20250312 181404
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഇടിച്ച് വഴിയോരകച്ചവടക്കാരന്‍ ദാരുണമായി മരിച്ചു. വള്ളിയൂര്‍ക്കാവില്‍ വഴിയോരക്കച്ചവടം നടത്തുന്ന തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്. കവര്‍ച്ചക്കേസിലെ പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രവീഷ് (32) നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബത്തേരി ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന പ്രതി പ്രവീഷ്, സി.പി.ഒ മാരായ കെ.പി. പ്രശാന്ത് (40), ജോളി സാമുവല്‍ (40), ബി. കൃഷ്ണന്‍ (30) എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മഴയില്‍ വാഹനം തെന്നിമാറിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. തേഞ്ഞു തീരാറായ ടയറുകളുമായി സര്‍വ്വീസ് നടത്തിയ ജീപ്പാണ് അപകടത്തില്‍പ്പെട്ടതെന്നും ആരോപണമുണ്ട്. റോഡില്‍ നിന്നും തെന്നിമാറിയ ജീപ്പ് മരത്തിലിടിച്ച് കുത്തനെ നില്‍ക്കുന്ന നിലയിലാണ്.ശ്രീധരന്റെ ഭാര്യ: ലീല. മക്കള്‍: മനോജ്, വിനോദ്, പ്രമോദ്, ഷീബ, റീന. മരുമക്കള്‍: ജിഷ, രജിത, ശരത്, രാജി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *