ത്രിതല പഞ്ചായത്തുകളില്‍ കെ സ്മാര്‍ട്ട് സോഫ്റ്റ്‌വേര്‍ ഉപയോഗം ഏപ്രില്‍ ഒന്നു മുതല്‍
കല്‍പ്പറ്റ: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ കെ സ്മാര്‍ട്ട് സോഫ്റ്റ്‌വേര്‍(കേരള സൊല്യൂഷന്‍ ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാസ്‌ഫോര്‍മേഷന്‍)ഉപയോഗം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. നിലവിലെ സോഫ്റ്റ്‌വേറിന് പകരം കെ സ്മാര്‍ട്ട് സോഫ്റ്റ്‌വേര്‍ വിന്യസിക്കുന്നതിനാല്‍ 31 മുതല്‍ മാര്‍ച്ച് അഞ്ച് വരെ വിവിധ സേവനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ അപേക്ഷിക്കാന്‍ കഴിയില്ല. ഏപ്രില്‍ ഒന്നു മുതല്‍ ഒമ്പത് വരെ ഉദ്യോഗസ്ഥതലത്തില്‍ സോഫ്റ്റ്‌വേറുകള്‍ പ്രവര്‍ത്തിക്കില്ല.
ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളില്‍ നിലവിലുള്ള മുഴുവന്‍ അപേക്ഷകളും പാസ്റ്റ് ഡാറ്റ എന്‍ട്രി നടത്തിയിട്ടുള്ള രേഖകളും മാര്‍ച്ച് 31നകം തീര്‍പ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പില്‍ ഡയറക്ടറേറ്റ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെട്ടിട നിര്‍മാണ അനുമതിക്കുള്ള അപേക്ഷകള്‍ ‘സങ്കേതം’ വഴി സ്വീകരിക്കുന്നത് 31ന് നിര്‍ത്തലാക്കും. ‘സങ്കേതം’ മുഖേന ലഭിച്ച നിലവിലുള്ള അപേക്ഷകള്‍ ഏപ്രില്‍ 30നകം തീര്‍പ്പാക്കണം. പൗര കേന്ദ്രീകൃതമായാണ് കെ സ്മാര്‍ട്ട് വിഭാവനം ചെയ്തിരിക്കുന്നത്. പൊതുജനങ്ങള്‍ അപേക്ഷകളും പരാതികളും മറ്റും സ്വന്തം ലോഗിന്‍ മുഖേനയാണ് നല്‍കേണ്ടത്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് അപ്രധാനമാകും. എങ്കിലും ആളുകള്‍ക്ക് സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉണ്ടാകുന്നതുവരെ കാലയളവില്‍ പഞ്ചായത്ത് ഓഫീസുകളില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. സെന്ററിന്റെ ചുമതല പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കായിരിക്കും.സാക്ഷരത പ്രേരക്മാരുടെ സേവനവും സെന്ററില്‍ പ്രയോജനപ്പെടുത്താം. ലോഗിന്‍ ക്രിയേറ്റ് ചെയ്യുന്നതിനും അപേക്ഷകള്‍ നല്‍കുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും സെന്ററില്‍ സൗകര്യം ഉണ്ടാകണമെന്നും പ്രിന്‍സിപ്പില്‍ ഡയറക്ടറേറ്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.





Leave a Reply