May 7, 2026

കഞ്ചാവുമായി വായോധികൻ പിടിയിൽ

0
Img 20250316 161829
By ന്യൂസ് വയനാട് ബ്യൂറോ

ബാവലി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ
നിർദേശം പ്രകാരം തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ ബാവലിയിൽ വെച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി വയോധികനെ പിടികൂടി. നിരവിൽപുഴ മട്ടിലയം സ്വദേശി ഗംഗാധരൻ (65) ആണ് അറസ്റ്റിലായത്. മട്ടിലയം പ്രദേശത്ത് ചില്ലറ വിൽപ്പനക്കായി വാങ്ങിയ 50 ഗ്രാം കഞ്ചാവാണ് ഇയ്യയാളിൽ നിന്നും പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ സുഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, നിധീഷ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *