April 17, 2026

ചന്ദന കൃഷിതട്ടിപ്പ് അന്വേക്ഷിക്കണമെന്ന് സി പി ഐ

0
Hdfh
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി :ചന്ദന കൃഷിയില്‍ പണം നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു റിയല്‍ എസ്റ്റേറ്റ് മാഫിയ ജില്ലയിലെ മുള്ളന്‍കൊല്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് അന്വേക്ഷിക്കണമെന്ന് സി പി ഐ.1990 കളിലെ ആട് തേക്ക് മാഞ്ചിയം തട്ടിപ്പിനെ അനുസ്മരിപ്പിക്കുന്ന ചന്ദന കൃഷിസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തമെന്ന് സി പി ഐ പുല്‍പ്പള്ളി മണ്ഡലം എക്‌സികുട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ വി.എന്‍ ബിജു അദ്ധ്യക്ഷനായി. ജില്ലാ എക്‌സികുട്ടീവ് അംഗം ടി.ജെ ചാക്കോച്ചന്‍ ,മണ്ഡലം സെക്രട്ടറി ടി സി ഗോപാലന്‍, എസ് ജി സുകുമാരന്‍, സി കെ ശിവദാസന്‍ സംസാരിച്ചു.

ഏക്കറിന് 25 ലക്ഷം രൂപ പരമാവധി വില നല്‍കി വാങ്ങുന്ന സ്ഥലം ചന്ദനമരങ്ങള്‍ വച്ചതിന് ശേഷം അഞ്ച് സെന്റ് പ്ലോട്ടുകളായി തിരിച്ച് 5 സെന്റ് സ്ഥലം 15 ലക്ഷം രൂപയ്ക്ക് വരെ വില്‍ക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. ചന്ദന മരങ്ങള്‍ 15 വര്‍ഷം കൊണ്ട് വളര്‍ച്ച പ്രാപിക്കില്ലെന്നാണ് വിദഗ്ധ അഭിപ്രായം. ഹൈബ്രീഡ് ഇനങ്ങള്‍ എളുപ്പത്തില്‍ വളരുമെന്ന് പറഞ്ഞാണ് ഭൂമി വില്‍ക്കുന്നത്. വിശ്വാസ്യതയ്ക്ക് വേണ്ടി ഫോറസ്റ്റുദ്യോഗസ്ഥരുടെ ഫോട്ടോകള്‍ പോലും ഇവര്‍ ദുരുപയോഗം ചെയ്യുന്നു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *