April 17, 2026

ചുരം പാതയിലെ കൊടുംവളവ് നിവര്‍ത്തല്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

0
Hjhjh
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്,ഏഴ്,എട്ട് വളവുകള്‍ വീതി കൂട്ടി ഗതാഗതകുരുക്കും തടസങ്ങളും ഒഴിവാക്കാന്‍ ദേശീയപാത വിഭാഗം തയ്യാറാക്കിയ കൊടുംവളവ് നിവര്‍ത്തല്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അറിയിച്ചു. 37 കോടി രൂപയുടെ പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ കഴിഞ്ഞ ദിവസമാണ് ഓപ്പണ്‍ ചെയ്തത്. നാലുപേര്‍ പങ്കെടുത്ത ടെണ്ടര്‍ നടപടികളുടെ സാമ്പത്തിക സാങ്കേതിക പരിശോധനയിലേക്ക് ഡിപ്പാര്‍ട്ടുമെന്റ് കടക്കുകയാണ്. ഇതിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ പ്രവര്‍ത്തി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിനേന 25000 ത്തോളം വാഹനങ്ങള്‍ സഞ്ചരിക്കുന്ന എന്‍ എച്ച് 766ലെ ഈ ചുരം കര്‍ണാടകയും തമിഴ്നാടുമായി ബന്ധപ്പെടുത്തുന്ന കേരളത്തിലെ വിശിഷ്ട്യ മലബാര്‍ ഭാഗത്തിന്റെ പ്രധാന ഗതാഗത, ചരക്ക്, ടൂറിസം പാതയാണ്. ഈ പാതയിലെ ഗതാഗതകുരുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെയുമായി പോകുന്ന ആംബുലന്‍സുകള്‍ പോലും ഗതാഗതകുരുക്കില്‍ അകപ്പെടുന്നതും, രോഗികള്‍ക്ക് ജീവന്‍ വരെ നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഈ വികസനപദ്ധതിക്ക് വേണ്ട വനഭൂമി 2018ല്‍ തന്നെ കേന്ദ്രം കേരളത്തിന് കൈമാറിയിരുന്നു.91698 ഹെക്ടര്‍ വനഭൂമിയാണ് ഈ പദ്ധതിക്കായി കൈമാറിയിട്ടുള്ളത്. എം എല്‍ എയെന്ന നിലയിലുള്ള അഭ്യര്‍ഥന മാനിച്ച് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കിയ വയനാട് കലക്ട്രേറ്റിലോ ദേശീയപാത യോഗത്തിലാണ് ആറ്,ഏഴ്,എട്ട് വളവുകള്‍ വീതി കൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ പ്രസ്തുത പ്രവര്‍ത്തി ആരംഭിക്കാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *