May 8, 2026

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ അഴിമതി അന്വേഷിക്കണം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി

0
Kjhk

 

മാനന്തവാടി:സി.പി.എം നിയന്ത്രണത്തിലുള്ള മാനന്തവാടി കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സത്യസന്ധമായ അന്യോഷണം നടത്തി നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം, ജനറല്‍ സിക്രട്ടറി ശിഹാബ് മലബാര്‍ എന്നിവര്‍ സംബന്ധിച്ചു.

സി പി.എം.മുന്‍ ഏരിയ കമ്മറ്റിസെക്രട്ടറിയും നിലവില്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ.എം.വര്‍ക്കിമാസ്റ്റര്‍ പ്രസിഡണ്ടായസൊസൈറ്റി എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഭൂമി വാങ്ങിയത്.2022 ല്‍മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വിലക്കാണ് ഭൂമി വാങ്ങിയിരിക്കുന്നത്,സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയും പത്രത്തില്‍ പരസ്യം കൊടുക്കാതെയും ബോര്‍ഡ് അറിയാതെയും ഭൂമിയുടെ വില നിര്‍ണ്ണയിക്കാതെ ആവശ്യമായ ഭൂമിയുടെ അളവ് മുന്‍കൂര്‍ പറയാതെ സഹകരണ വകുപ്പിന്റെ അനുമതി വാങ്ങാതെയും പ്രസിഡണ്ട് കെ.എം.വര്‍ക്കി മാസ്റ്ററും സെക്രട്ടറി വിനോജും മുന്‍കൈ എടുത്താണ് ഭൂമി വാങ്ങിയിരിക്കുന്നത്.1,46,13531രൂപ ചിലവഴിച്ച് ഭൂമി വാങ്ങിയത് സംബന്ധിച്ച്ഓഡിറ്റ് റിപ്പോര്‍ട്ട് തന്നെ തള്ളിയതാണ്.ഒന്നരക്കോടിയുടെ ഇടപാട് വഴി ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ഭൂമി ഇതുവരെ ക്രമപ്പെടുത്താന്‍ സാധിച്ചിട്ടില്ല.ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതിന് ശേഷം പല രൂപത്തില്‍ അഴിമതി മറച്ചുവെക്കാന്‍ മന്ത്രിയുടെ സഹായം വരെ തേടിയെന്നും, അവസാനം ജോയിന്റ് റജിസ്ട്രാറില്‍ സമ്മര്‍ദ്ദം ചെലുത്തി ഓഡിറ്റ് റിപ്പോര്‍ട്ട് തിരുത്താനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 2022-23 വര്‍ഷത്തില്‍ തന്നെ ഭൂമിയിടപാടില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
സൊസൈറ്റിയിലെ മെമ്പര്‍മാരുടെ നിക്ഷേപ തുക എടുത്ത് വസ്തു വാങ്ങുമ്പോള്‍ പാലിക്കേണ്ട ഒരു മാനദണ്ഡവും പാലിക്കാതെ ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ട് നിന്ന പ്രസിഡണ്ടിനെ പുറത്താക്കുകയും, സെക്രട്ടറിയെ പിരിച്ചുവിടുകയും
സൊസൈറ്റിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാനും ഗവണ്‍മെന്റ് തയ്യാറാവണം. ഒന്നരക്കോടി രൂപ രണ്ട് വര്‍ഷമായി കരുതല്‍ ധനത്തിലാണ് ഉള്ള തെന്നും ഇത് സൈറ്റിയെ തകര്‍ച്ചയിലേക്ക്‌നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഭൂമി ഇടപാടിനെ കുറിച്ചും, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ചും സമഗ്ര അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്മുഖ്യമന്ത്രി,സഹകരണവകുപ്പ് മന്ത്രി റജിസ്ട്രാര്‍ വകുപ്പ്, വിജിലന്‍സ് എന്നിവര്‍ക്ക് നിവേദനം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *