October 30, 2026

വനത്തിൽ അനധികൃത ഡോക്യുമെന്ററി ചിത്രീകരണം; 15 പേർ പിടിയിൽ

0
Img 20250324 212218
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിലെ മുണ്ടക്കൈ സ്റ്റേഷൻ പരിധിയിൽ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയിൽ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ചിത്രീകരിക്കാൻ ശ്രമിച്ച 15 അംഗ സംഘത്തെ വനം വകുപ്പ് പിടികൂടി.

 

ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഹൈദരാബാദ് രാമന്തപുർ സ്വദേശി പുലി ഹരിനാഥാണ് (ഡയറക്ടർ) സംഘത്തെ നയിച്ചത്. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശി പെരുകലപ്പുടി താഡെപ്പള്ളി രമേഷ് ബാബു, ഹൈദരാബാദ് രാമന്തപൂർ സ്വദേശി ബന്ദാ പ്രശാന്ത് (അസി.ക്യാമറാമാൻ), ഹൈദരാബാദ് രാമന്തപുർ സ്വദേശി പുലി ചൈതന്യ സായി (അസി. ഡയറക്ടർ), ഹൈദരാബാദ് രാമോജിറാവു ഫിലിം സിറ്റി സ്വദേശി അനിഷെട്ടി രേവന്ത് കുമാർ (ക്യാമറാമാൻ), കോട്ടയം വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശി പുത്തൂർ ശ്രീഹരി എസ്, ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ഗൗരിസദനം സുമേഷ്.എം, കോട്ടയം തുരുത്തി സ്വാതിശ്രീ ഹൗസ് സ്വദേശി ശ്രീഹരി.എസ്, കോട്ടയം ചങ്ങനാശ്ശേരി തുരുത്തി ശങ്കരമംഗലം സ്വദേശി അഭിരാജ്, കോട്ടയം വാഴപ്പിള്ളി പടിഞ്ഞാറ് മാഞ്ചേരിൽ സ്വദേശി പവൻ. ബി നായർ, കോട്ടയം പുതുപ്പാടി എരവിനല്ലൂർ പുതുപ്പറമ്പിൽ വീട് സ്വദേശി പ്രവീൺ റോയ്.പി എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ.

 

സംഘത്തിന് സൗകര്യങ്ങൾ ഒരുക്കിയ സമീപത്തെ റിസോർട്ടുകളായ ചെമ്പ്ര മോണ്ടാന, ചെമ്പ്രവാലി എന്നിവിടങ്ങളിലെ ജീവനക്കാരായ കോഴിക്കോട് ചീക്കൊന്നുമ്മൽ സ്വദേശി സരുൺ കൃഷ്ണ, പാലക്കാട് തിരുവേഗപ്പുറം സ്വദേശി മുഹമ്മദ് അബ്ദുൾ മാജിദ് ടി.പി, പുത്തുമല കള്ളാടി സ്വദേശി ചഞ്ചൽ പ്രസാദ്, കോഴിക്കോട് തിനൂർനരിപ്പറ്റ സ്വദേശി അതുൽ കെ എന്നിവരെയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

 

മുണ്ടക്കൈ സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനോദ് വി.കെ, റിജേഷ് ബി എന്നിവർ പട്രോളിംഗിനിടെയാണ് അനധികൃത ചിത്രീകരണം കണ്ടെത്തിയത്. ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറ, ഡ്രോൺ, സ്മോക്ക് ഗൺ, ഡമ്മി ഗണ്ണുകൾ എന്നിവയും വനം വകുപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *