ആരോഗ്യ പരീക്ഷണം;അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്
മാനന്തവാടിയിലെ മനുഷ്യ ആരോഗ്യ പരീക്ഷണത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്.ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയ അമേരിക്കന്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തും എന്ന് മന്ത്രി ഒ ആര്‍ കേളു.പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് ഉന്നതിയില്‍ സംഘം എത്തിയത്.സര്‍ക്കാര്‍ അനുമതിയില്ലാതെ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് ടിഡിഒ അറിയിപ്പ് നല്‍കിയിരുന്നു.ഇത് വകവയ്ക്കാതെയാണ് ആദിവാസി ഉന്നതിയില്‍ സംഘം എത്തിയത്.എന്തു തരത്തിലുള്ള പഠനമാണ് നടന്നതെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തും.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.





Leave a Reply