May 28, 2026

കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടു

0
Fdgfgd

 

മാനന്തവാടി:വെസ്റ്റ് ബംഗാള്‍ ജല്‍പായ്ഗുരി സ്വദേശികളായ സൂരജ് ലോഹര്‍, സാരജ് എന്ന രാജു ലോഹര്‍ എന്നിവരെയാണ് മാനന്തവാടി അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ടി.ബിജു വെറുതെ വിട്ടത്.തോണിച്ചാലില്‍ യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്ന കേസിലെ പ്രതികളായ അതിഥി തൊഴിലാളികളായ സഹോദരങ്ങളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പ്രതികളുടെ നാട്ടുകാരനും, കൂടെ ജോലി ചെയ്ത് വന്നിരുന്നതുമായ ആനന്ദ് എന്നയാളാണ് കൊല്ലപ്പെട്ടത്. 2018 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

തോണിച്ചാലിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ആനന്ദിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ തൊട്ടടുത്ത മുറികളില്‍ താമസിച്ചു വന്നിരുന്ന പ്രതികള്‍ പട്ടിക കഷണങ്ങള്‍ കൊണ്ട് തലക്കടിച്ച്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.കേസില്‍ മൂന്ന് ദൃക്സാക്ഷികളടക്കമുള്ളവരെ വിസ്തരിച്ചിട്ടും പ്രതികളെ വെറുതെ വിട്ടെന്ന അപൂര്‍വ്വ സാഹചര്യവും വിധിയിലുണ്ടായി. പ്രതികള്‍ മുഖാന്തിരം കൊലപാതത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും, മറ്റ് ശാസ്ത്രീയ സാഹചര്യ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ.മിഥുന്‍ ബാബു ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *