May 7, 2026

വെള്ളാര്‍മല സ്‌കൂളിന് രണ്ട് കോടി ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജം;മന്ത്രി വി.ശിവന്‍കുട്ടി 

0
Img 20250330 185508
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളാര്‍മല ഗവ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി രണ്ട് കോടി ചെലവില്‍ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറിയില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തനസജ്ജമായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഏട്ട് ക്ലാസ് മുറികളുടെയും അനുബന്ധ സൗകര്യങ്ങളുടെയുംഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സം സാരിക്കുകയായിരുന്നു മന്ത്രി.പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ക്ക് മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്ന്12 ക്ലാസ് മുറികളോടുകൂടി പുതിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കും.

 

3250 സ്‌ക്വയര്‍ ഫീറ്റില്‍ നാല് ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടുന്നപുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്.ഏപ്രില്‍ അവസാനത്തോടെ കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ആധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികളും ശുചിമുറികളും നിര്‍മിച്ചത്.

 

ദുരന്തത്തെ എങ്ങനെ അതിജീവിക്കാമെന്ന സന്ദേശമാണ് വെള്ളര്‍മല സ്‌കൂളിനായി ഒരുക്കിയ കെട്ടിടത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവര്‍ക്കായുള്ള തിരിച്ചുപിടിക്കല്ലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കുടുംബങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ സാധിക്കുന്നതെല്ലാം നല്‍കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഉദ്ഘാടന പരിപാടിയില്‍ മന്ത്രി പറഞ്ഞു.

ടി സിദ്ദിഖ് എം എല്‍ എ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആദരിച്ചു. പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്,എ ഡി എം കെ. ദേവകി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, വൈസ് പ്രസിഡന്റ്രാധാ രാമസ്വാമി , ഉപ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശശീന്ദ്രവ്യാസ്, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ പി.എന്‍ സുരേഷ്, എല്‍.എസ്.ജി.ഡിഎക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജി മാധുരി,പി.ടി.എ പ്രസിഡന്റ് ടി. കെ നജുമുദ്ധീന്‍, ജിതിന്‍ കണ്ടോത്ത്,പ്രോജക്ട് കണ്‍വീനര്‍ സതീഷ് കുമാര്‍, ജനപ്രതിനിധികള്‍,ബില്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *