July 15, 2026

കബനിപ്പുഴയോരത്ത്  ശുചീകരണം നടത്തി.

0
Img 20250331 200719
By ന്യൂസ് വയനാട് ബ്യൂറോ

വള്ളിയൂര്‍ക്കാവ്: കമ്മന കാവനക്കുന്ന് അക്ഷരജ്യോതി ഗ്രന്ഥശാല കബനിപ്പുഴയോരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുന്ധിച്ച് പുഴയോരമാകെ പ്ലാസ്റ്റിക്ക്, കടലാസ്, കുപ്പി മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരും കബനി റസിഡന്‍സ് അംഗങ്ങളും ഗ്രന്ഥാലയത്തോടൊപ്പം ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. വാര്‍ഡ് മെമ്പര്‍ ജെന്‍സി ബിനോയ്, ഗ്രന്ഥാലയം പ്രസിഡന്റ് ജില്‍സണ്‍ തൂപ്പുംകര , കബനി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ.കെ മോസസ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *