റേഷന്‍ കടകളില്‍ വീണ്ടും മണ്ണെണ്ണ എത്തുന്നു;എല്ലാ കാര്‍ഡുകാര്‍ക്കും അടുത്ത മാസം മുതല്‍ ലഭിക്കും
തിരുവനന്തപുരം: വെള്ള കാര്‍ഡുകാര്‍ക്ക് അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും അടുത്ത മാസം മുതല്‍ റേഷന്‍ കടകളില്‍ നിന്ന് മണ്ണെണ്ണ ലഭിക്കും. രണ്ടു വര്‍ഷത്തിനു ശേഷമാണ് എല്ലാ വിഭാഗക്കാര്‍ക്കും മണ്ണെണ്ണ ലഭ്യമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു.നിലവില്‍ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്. കുറഞ്ഞ അളവില്‍ എത്തിക്കുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പിന്‍മാറിയതിനാല്‍ ഈ വിഭാഗങ്ങള്‍ക്കും യഥാസമയം കിട്ടാറില്ല.നിലവില്‍ ഒരു ക്വാര്‍ട്ടറില്‍ (മൂന്നു മാസം) അനുവദിക്കുന്നത് 780 കിലോലിറ്ററാണ്.
14 സംസ്ഥാനങ്ങള്‍ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇത്രയും അനുവദിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പുപോലും പ്രതീക്ഷിച്ചിരുന്നില്ല.
കരാറുകാരെ തിരിച്ചെത്തിക്കണം
ഓയില്‍ കമ്പനികളില്‍ നിന്നു മണ്ണെണ്ണ റേഷന്‍ കടകളിലെത്തിക്കുന്ന കരാറുകാര്‍ മിക്കവരും ഈ രംഗം വിട്ടിരിക്കുകയാണ്. മണ്ണെണ്ണയുടെ അളവ് കുറഞ്ഞതോടെ ഇവര്‍ക്കുള്ള വരുമാനവും കുറഞ്ഞിരുന്നു. അളവ് കൂടിയതോടെ ഇവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. മണ്ണെണ്ണ അളന്നെടുക്കുന്ന ഉപകരണങ്ങള്‍, ടാങ്കുകള്‍ ഉള്‍പ്പെടെ നശിച്ചെന്നാണ് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചത്. ലൈസന്‍സുള്ള ഇവര്‍ക്കു മാത്രമെ മണ്ണെണ്ണ ഏറ്റെടുക്കാനാകൂ. ഇവരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആദ്യത്തെ 40 കിലോമീറ്റര്‍ ദൂരം മണ്ണെണ്ണയുമായി പോകാന്‍ കരാറുകാര്‍ക്ക് നിലവില്‍ 325 രൂപയാണ് നല്‍കുന്നത്. അത് 400 ആക്കണമെന്നാണ് അവരുടെ ആവശ്യം.
ഒരു കാര്‍ഡിന് ലഭിക്കുന്നത്
* എ.എ.വൈ – ഒരു ലിറ്റര്‍
* പി.എച്ച്.എച്ച് – അര ലിറ്റര്‍
* എന്‍.പി.എന്‍.എസ് – അര ലിറ്റര്‍
* എന്‍.പി.എസ് – അര ലിറ്റര്‍
* വൈദ്യുതീകരിക്കാത്ത വീടിന് – 6 ലിറ്റര്‍
ഗുണഭോക്താക്കള്‍ ആകെ 95,00,762 കുടുംബങ്ങള്‍.
വില റേഷന്‍ കടകളില്‍ 63 രൂപ.





Leave a Reply