August 20, 2026

മദ്യപാന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, മൂന്ന് പേർക്ക് പരിക്ക്

0
img_20250501_084721
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി ടൗണിൽ മദ്യപാന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ കഴുത്തിന് വെട്ടേറ്റു.സുൽത്താൻ ബത്തേരി സ്വദേശി വിഷ്‌ണു (25) നാണ് കഴുത്തിന് വെട്ടേറ്റത്. പുത്തൻകുന്ന് കാര്യംപാതി ഉന്നതി യിലെ അപ്പു (29), നമ്പ്യാർകുന്ന് കുറുമകൊല്ലി ഉന്നതി യിലെ വിഷ്ണു‌ (31) എന്നിവരാണ് പരുക്കേറ്റ മറ്റു രണ്ട് പേർ. ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടെ ബത്തേരി സ്വദേശി വിഷ്‌ണുവും സംഘവും, അപ്പു, വിഷ്‌ണു എന്നിവരുമായി പുകവലിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കവും കയ്യേറ്റവുമാണ് പിന്നീട് ടൗണിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിന് ഇടയാക്കിയതെന്നാണ് പൊലിസിൽ നിന്ന് ലഭിക്കുന്ന വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *