ഭരണ സമിതിക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും:മുസ്ലിം ലീഗ്
തരുവണ:തരുവണ ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.അഴിമതിയും,സ്വജന പക്ഷപാതവും,വികസന മുരടിപ്പും മാത്രം കൈമുതലാക്കിയ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാന്‍ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.ഇതിന്റെ മുന്നോടിയായി അടുത്ത ആഴ്ച പഞ്ചായത്തിലേക്കു ബഹുജന മാര്‍ച്ച് നടത്താന്‍ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി മോയി ആറങ്ങാടന്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ജില്ലാ വൈസ് പ്രസിഡന്റ് എന്‍.നിസാര്‍ അഹമ്മദ്, മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി,സെക്രട്ടറി കൊച്ചി ഹമീദ്,വൈസ് പ്രസിഡന്റ് ഉസ്മാന്‍ പള്ളിയാല്‍,സെക്രട്ടറി അഹമ്മദ് മാസ്റ്റര്‍, പഞ്ചായത് ഭാരവാഹികളായ സി.സി.അബ്ദുള്ള,കൊടുവേരി അമ്മദ്,അലുവ മമ്മൂട്ടി,കെ.ഇബ്രാഹിം ഹാജി,മാഡംബള്ളി ശറഫു,ഷൌക്കത്തലി വെള്ളമുണ്ട,ഇബ്രാഹിം മുസ്ലിയാര്‍,പി.കെ.മുഹമ്മദ്,സി.പി.ഉസ്മാന്‍,അയൂബ്പുളിഞ്ഞാല്‍,അന്ദ്രു,പാറക്കമോയി,കെ.നിസാര്‍,മുതിര മായന്‍,പി.ഉസ്മാന്‍,വി.അബ്ദുള്ള ഹാജി,ആതിക്ക ടീച്ചര്‍,സൗദ നൗഷാദ്,സൗദ കൊടുവേരി,തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply