May 5, 2026

ചികില്‍സാലയങ്ങള്‍ ദുരന്തഭൂമികയാവരുത് എ.യൂസുഫ്

0
jkllkjlkj

 

മേപ്പാടി :ജീവന്‍ രക്ഷിക്കേണ്ട ആതുരാലയങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയമാണെന്നും നഷ്ടപരിഹാരവും ഖേദപ്രകടനങ്ങളും ഒന്നിനും പകരമാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ശ്വസിച്ച് മരണപ്പെട്ട മേപ്പാടി കോട്ടത്തറവയല്‍ പാറോളി നെസീറ (44)യുടെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്, കെ.മഹറൂഫ്, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം മുട്ടില്‍, മേപ്പാടി പഞ്ചായത്ത് ഭാരവാഹികളായ ഉണ്ണിന്‍കുട്ടി ഫൈസി, മഹറൂഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മെഡിക്കല്‍ കോളേജിലുണ്ടായ സംഭവത്തില്‍ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. ആയിരങ്ങള്‍ ചികില്‍സ തേടിയെത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ദാരുണമായ സംഭവം സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കാഷ്വാലിറ്റിയില്‍ പുക നിറയുകയും രോഗികളും കൂട്ടിരിപ്പുകാരും നിലവിളിച്ച് നട്ടോട്ടമോടുകയും ചെയ്യുമ്പോള്‍ കാഴ്ചക്കാരായി നിന്ന ജീവനക്കാരാണ് ഒന്നാം പ്രതികള്‍. ഐ.സി.യുവിലുള്ള രോഗികളെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൂട്ടിയ വാതില്‍ തുറക്കാതെ ഓടി രക്ഷപ്പെടുകയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ചെയ്തത്. വെന്റിലേലറ്ററിലായിരുന്ന നെസീറയെ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പുറത്തെടുത്തതും തന്‍മൂലം പുക ശ്വസിച്ചതുമാണ് മരണകാരണം. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാധിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *