June 18, 2026

സ്വപ്നത്തിലേക്ക് ചുവട് വെക്കാന്‍ കരിയര്‍ മാനിഫെസ്റ്റോ

0
lklk
By ന്യൂസ് വയനാട് ബ്യൂറോ

 

കാവുംമന്ദം:ഉപരിപഠന മാര്‍ഗനിര്‍ദ്ദേശ സെമിനാര്‍ കരിയര്‍ മാനിഫെസ്റ്റോ 2025 സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തിയും തൊഴില്‍ രംഗത്തെക്ക് പുതിയ ദിശാബോധം നല്‍കിയും തരിയോട് ഗ്രാമപഞ്ചായത്ത്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സെമിനാറിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എ കെ മുജീബ് മുഖ്യാതിഥിയായി.

പ്രമുഖ കരിയര്‍ പരിശീലകനും ലൈഫ് കോച്ചുമായ കെഎച്ച് ജെറീഷ്, നാഷണല്‍ എംപ്ലോയ്‌മെന്റ് കരിയര്‍ ഫാക്കല്‍ട്ടി എന്‍ കെ താര തുടങ്ങിയവര്‍ ക്ലാസ് എടുത്തു.

വിദ്യാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി അവരുടെ ഭാവി സംബന്ധിച്ച് ഒരു സ്വപ്നം ഉണ്ടാക്കിയെടുക്കുകയും അത് യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സെമിനാര്‍ ലക്ഷ്യം വെച്ചത്. പ്രദേശത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സൂനാ നവീന്‍ സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി സി രാജേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *