June 18, 2026

ബത്തേരിയില്‍ എസ്.എസ്.എല്‍.സി. പരീക്ഷ: 100% വിജയവും 112 ഫുള്‍ എ+

0
jgh
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നഗരസഭ പരിധിയിലുള്ള സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ 816 കുട്ടികളും വിജയിച്ചു. ഇതില്‍ 112 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ+ ലഭിച്ചു. പ്രത്യേകമായി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളായ 138 കുട്ടികള്‍ മികച്ച ഫലം നേടിയത് ശ്രദ്ധേയമായി. ദുര്‍ഘട പ്രദേശങ്ങളിലെയും വിദൂരസ്ഥരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഊരുകൂട്ട വേളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പഠനപദ്ധതികളാണ് ഈ വിജയത്തിന് പിന്നില്‍.നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ്, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ ടോം ജോസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി. എ. അബ്ദുള്‍ നാസര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ കെ.എം, എ.ഇ.ഒ. ഷിജിത ബി.ജെ, ബി.പി.സി. രാജന്‍ ടി. എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.

സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ സഹായത്തോടെ നഗരസഭ തയ്യാറാക്കിയ *’ഹൈ ഫ്‌ലൈ പഠനസഹായി’* (ഡിജിറ്റല്‍ ലേണിംഗ് മെറ്റീരിയല്‍) വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു പിന്തുണയായിരുന്നു. ഈ സംവിധാനം സംസ്ഥാനമെമ്പാടും രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്.

. വിജയിച്ച വിദ്യാര്‍ത്ഥികള്‍, അവരെ സംരക്ഷിച്ച രക്ഷിതാക്കള്‍, പിന്തുണ നല്‍കിയ പി.ടി.എ അംഗങ്ങള്‍, മികച്ച പ്രവര്‍ത്തനം നടത്തിയ അധ്യാപകര്‍ എന്നിവര്‍ നഗരസഭ അഭിനന്ദിച്ചു.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *