April 28, 2026

കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
df
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍:കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ബിപിന്‍ സണ്ണി അധ്യക്ഷനായി.ക്രമസമാധാന പാലനത്തില്‍ ഏര്‍പ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. അതിക്രമത്തിന് വിധേയരാകുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക നിയമ സംരക്ഷണം ഉണ്ടാവണമെന്ന് കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലഹരിക്കടിമപ്പെട്ടും അല്ലാതെയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഒരു വാര്‍ത്ത അല്ലാതായി മാറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചാനലുകളിലൂടെയും പ്രിന്റ് മീഡിയ വഴിയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പലപ്പോഴും പ്രതിസ്ഥാനത്താവുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും. അക്രമികള്‍ രക്ഷപ്പെടുന്ന സാഹചര്യം മിക്കവാറും ഉണ്ടാവാറുണ്ട്. എഡിറ്റ് ചെയ്യപ്പെടുന്ന വീഡിയോകള്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ആയി മാറാറുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ നീതി നിഷേധം ഇതിലൂടെ ഉണ്ടാവാറുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടേ മതിയാവൂ. ഡ്യൂട്ടി നിര്‍വഹിക്കുന്ന വേളയില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി പ്രത്യേക നിയമ സംരക്ഷണം ഉണ്ടാകേണ്ടതാണ്.

ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫ്, കല്‍പ്പറ്റ ഡി.വൈ.എസ്.പി പി. എല്‍. ഷൈജു, കെ.പി.ഒ .എ ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ്, കെ.പി.എ. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജോര്‍ജ് നിറ്റസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി. പ്രദീപന്‍ സംഘടനാ റിപോര്‍ട്ടും ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എം.ബി. ബിഗേഷ് വരവ് ചെലവ് കണക്കും ഓഡിറ്റ് കമ്മറ്റിയംഗം കെ.എം. മുഹമ്മദ് ഷദീര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഡി. ലിന്റോ, ജില്ലാ നിര്‍വാഹക സമിതിയംഗം ടി.ജെ. സാബു എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി. ലതീഷ് കുമാര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ. നൗഫല്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *