വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ;എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും പ്രിയങ്ക എക്‌സ് പോസ്റ്റിലൂടെ ആശംസകള്‍ നേര്‍ന്നു. ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് മുത്തശ്ശിയെ രക്ഷിച്ച മുഹമ്മദ് ഹാനിക്ക് പ്രത്യേക അനുമോദനവും പ്രിയങ്ക അറിയിച്ചു.ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാര്‍മലയിലെ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയത് നൂറുമേനി വിജയമായിരുന്നു. പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാവര്‍ക്കും ആശംസകള്‍. 100 ശതമാനം വിജയം നേടിയ വെള്ളാര്‍മല സ്‌കൂളിനും അഭിനന്ദനം. വയനാട്ടിലെ ദുരന്തമുഖത്തുനിന്ന് മുത്തശ്ശിയെ രക്ഷിച്ച മുഹമ്മദ് ഹാനിക്ക് എസ്.എസ്.എല്‍.സി വിജയത്തിന് പ്രത്യേക അഭിനന്ദനം. ഈ വിജയം നമുക്ക് പ്രചോദനം നല്‍കുന്നതാണ്. ഇത്തവണ വിജയിക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ ഇത് അവസാനമെന്ന് കരുതരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്” -പ്രിയങ്ക എക്‌സില്‍ കുറിച്ചു.ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.





Leave a Reply