സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി – സ്‌കൂള്‍തല സമിതി രൂപീകരിച്ചു
കല്ലോടി: കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്‌കൂള്‍തല സമിതി രൂപീകരണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍ അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വിജോള്‍ കെ.വി.ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ ജോസ് പള്ളത്ത് പദ്ധതി വിശദീകരിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് പടകൂട്ടില്‍, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് ,സി.ആര്‍.സി.സി ജോഹില വര്‍ഗീസ്, എന്‍.വി. ജോര്‍ജ് ,രേഷ്മ സജോയ്, ജിഷിന്‍ എം.ജെ, ലിന്‍സി കുര്യന്‍, ധന്യ മോള്‍ കെ.ജെ, പ്രസാദ് മക്കോളില്‍,ആശ അജയ്, ഡയാന പ്രിയ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply