പോക്സോ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു
വൈത്തിരി: ബസ് യാത്രക്കിടെ സഹയാത്രികയായ പതിനേഴ്‌കാരിയുടെ ദേഹത്ത് ലൈംഗിക ഉദ്ദേശത്തോടെ പിടിച്ച മധ്യവയസ്‌കനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ കൂടോത്തുമ്മൽ ശാന്ത മന്ദിരം എൻ.കെ സതീശൻ (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ വെച്ചായിരുന്നു സംഭവം. സീറ്റിൽ ഒറ്റക്കിരിക്കുകയായിരുന്ന പെൺകുട്ടിയുടെ സമീപത്ത് വന്നിരുന്ന സതീശൻ കുട്ടിയുടെ ശരീരത്തിൽ പിടിക്കുകയായിരുന്നു. തുടർന്ന് കുട്ടി ബസ്സിൽ മറ്റൊരു സീറ്റിലുണ്ടായിരുന്ന മാതാവിനോട് കാര്യം പറയാൻ ശ്രമിക്കുന്നതിനിടെ സതീശൻ എഴുന്നേറ്റ് പിൻഭാഗത്തേക്ക് പോകുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ബസിൽ നിന്നും പുറത്തിറങ്ങി സമീപത്തെ തോട്ടത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, നാട്ടുകാർ തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു





Leave a Reply