കളിക്കളങ്ങൾ ആകട്ടെ ലഹരി – സ്ട്രൈക്കേഴ്സ് ക്ലബ് കണിയാമ്പറ്റ
കണിയാമ്പറ്റ : ലഹരിയുടെ ഉപയോഗം മൂലം കളിക്കളങ്ങളിൽ നിന്നും അകന്നു പോകുന്ന യുവാക്കളെ ചേർത്ത് പിടിക്കാൻ സ്ട്രൈക്കേഴ്സ് ക്ലബ് കണിയാമ്പറ്റ.
അനുദിനം വർദ്ധിച്ചുവരുന്ന ലഹരി കേസുകളുടെയും കളിക്കളങ്ങളിൽ നിന്ന് അകന്നു പോകുന്ന യുവതയെയും നേർവഴിക്ക് നയിക്കാനും ലഹരി വിരുദ്ധ സന്ദേശം യുവതലമുറക്ക് കൈമാറുന്നതിനും അന്യം നിന്നു പോകുന്ന കളിക്കളങ്ങളെയും കായിക മത്സരങ്ങളും തിരികെ കൊണ്ടു വന്ന് നാടിനു മാതൃക ആവുകയാണ് ഒരുപറ്റം ചെറുപ്പക്കാർ.
സ്ട്രൈക്കേഴ്സ് ക്ലബ്ബ് കണിയാമ്പറ്റയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന *കണിയാമ്പറ്റ ക്രിക്കറ്റ് പ്രീമിയർ ലീഗ്* ജനപങ്കാളിത്തം കൊണ്ടും നിലവാരമുള്ള മത്സരങ്ങളെ കൊണ്ടും ശ്രദ്ധേയമായി .
കണിയാമ്പറ്റ ഹൈസ്കൂൾ മൈതാനത്ത് നടന്ന ടൂർണമെന്റിൽ *സ്റ്റാർ സ്ട്രൈക്കേഴ്സ് വിന്നേഴ്സും പോൽക സ്‌ട്രൈക്കേഴ്‌സ് റണ്ണേഴ്സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി* .
കണിയാമ്പറ്റിയുടെ പരിസര പ്രദേശത്തു നിന്നുള്ള യുവാക്കളുടെ നേതൃത്വത്തിൽ 6 ടീമുകൾ ആയാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത് മത്സരത്തിൽ സൂപ്പർ സ്ട്രൈക്കേഴ്സ്, മൈത്രി സിസി,ഡ്യൂക്ക്സ് ഇലവൺ, ഗണേഴ്സ് സി സി എന്നീ ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചു.
കെഎസ്ഇബി താരവും മുഖ്യ സംഘാടകനുമായ എസ് കെ ഷംനാസ് ചാമ്പ്യൻസ് ട്രോഫിയും ക്ലബ് സെക്രട്ടറി ഷഫീക്ക് കല്ലോത്ര ലഹരി വിരുദ്ധ സന്ദേശവും കൈമാറി.





Leave a Reply