May 25, 2026

അധിനിവേശ സസ്യനിയന്ത്രണം: ശില്‍പശാല സംഘടിപ്പിച്ചു

0
IMG_20250523_195013
By ന്യൂസ് വയനാട് ബ്യൂറോ

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ല ജൈവ വൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ വയനാട്ടിലെ ജൈവവൈവിധ്യവും അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവും നിര്‍മ്മാര്‍ജ്ജനവും എന്ന വിഷയത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. വയനാട്ടിലെ ജൈവ വൈവിധ്യം അധിനിവേശ സസ്യങ്ങളുടെ കടന്നു കയറ്റത്താലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുത്തൂര്‍വയല്‍ എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സീനിയര്‍ ടെകിനിക്കല്‍ അസിസ്റ്റന്റ് സലീം പിച്ചന്‍ ക്ലാസ് എടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ജൈവ വൈവിധ്യ പരിപാലന സമിതി, തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ഏങ്ങനെ അധിനിവേശ സസ്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാം എന്നും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. ശില്‍പശാലയില്‍ ജില്ലയില്‍ അധിവേഗം വ്യാപിക്കുന്ന അധിനിവേശ സസ്യങ്ങളെ പരിചയപ്പെടുത്തി അവ പരിസ്ഥിതിക്കുണ്ടാക്കുന്ന വിപത്ത് ബോധ്യപ്പെടുത്തുകയും ചെയ്തു. പുളിയാര്‍മല ഹ്യും സെന്ററില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എച്ച്ബി പ്രദീപ് അധ്യക്ഷനായ പരിപാടിയില്‍ വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജില്ലാ ബിഎംസി കണ്‍വീനര്‍ ടി.സി ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ടെക്‌നിക്കല്‍ സപ്പോര്‍ട്ടിങ് അംഗം സി കെ വിഷ്ണുദാസ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ പിആര്‍ ശ്രീരാജ്, ബിഎംസി കണ്‍വീനര്‍മാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഹ്യും സെന്റര്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news