May 6, 2026

ബാണാസുര അണക്കെട്ടിൽ ചൊവ്വാഴ്ചത്തെ ജലനിരപ്പ് 760.15 മീറ്റർ*

0
IMG_20250527_192456
By ന്യൂസ് വയനാട് ബ്യൂറോ

ബാണാസുരസാഗർ അണക്കെട്ടിൽ
മെയ് 27 ലെ (ചൊവ്വ) ജലനിരപ്പ് 760.15 മീറ്റർ ആണെന്ന്
കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ജലനിരപ്പ് റൂൾ ലവലിന്റെ 1.50 മീറ്റർ
താഴെ എത്തിയാൽ ബ്ലൂ അലർട്ടും ഒരു മീറ്റർ താഴെ എത്തിയാൽ ഓറഞ്ച് അലർട്ടും അര മീറ്റർ താഴെ എത്തിയാൽ
റെഡ് അലർട്ടും പുറപ്പെടുവിക്കും.

ജലാശയ നിരപ്പ് അപ്പർ റൂൾ ലെവൽ മറികടക്കുന്ന സാഹചര്യമുണ്ടായാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ അംഗീകാരം വാങ്ങിയശേഷം ആവശ്യമായ മുന്നറിയിപ്പ് നൽകി അണക്കെട്ടിലെ അധികമായി ഒഴുകിയെത്തുന്ന വെള്ളം തുറന്നു വിടും.

അണക്കെട്ടിൽ നാല് സ്പിൽവേ റേഡിയൽ ഷട്ടറുകളാണുള്ളത്. അവയുടെ പ്രവർത്തനം
പരീക്ഷണം നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *