July 27, 2026

പ്രവീണ കൊലപാതക കേസിലെ പ്രതി ദിലീഷിനെ റിമാൻഡ് ചെയ്തു

0
IMG_20250527_214654
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: അപ്പപാറ വാകേരിയിലെ വാടക വീട്ടിൽ വെച്ച് എടയൂർകുന്ന് സ്വദേശി പ്രവീണ (34)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീഷിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. ഇന്നുച്ചയോടെ ദിലീഷിനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചും കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയി കണ്ടെത്തിയ സ്ഥലത്തും എത്തിച്ച് തെളിവെടുത്തിരുന്നു. പ്രവീണയെ കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയ മാനന്തവാടിയിലെ കടയിലെത്തിയും പോലീസ് തെളിവെടുപ്പ് നടത്തി. മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്‌പി ഹിദായത്തുള്ള മാമ്പ്ര, എസ് ഐ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉച്ചയ്ക്ക് 12ഓടെ തുടങ്ങിയ തെളിവെടുപ്പ് വൈകീട്ടു മൂന്നുവരെ നീണ്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *