പാല്‍ച്ചുരത്തില്‍ ഗതാഗതം നിരോധിച്ചു
മാനന്തവാടി:മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാല്‍ച്ചുരത്തില്‍ ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ച്
കണ്ണൂര്‍ കളക്ടര്‍ ഉത്തരവിട്ടു. ഇതു വഴി പോകേണ്ട യാത്രികര്‍ പേരിയ ചുരം വഴി സഞ്ചരിക്കണമെന്നും ഉത്തരവിലുണ്ട്.ചുരത്തിലെ മണ്ണ് ഇന്നലെ തന്നെ നീക്കി ഗതാഗത സൗകര്യം പുനസ്ഥാപിച്ചെങ്കിലും അപകട സാധ്യത മുന്‍നിര്‍ത്തിയാണ് നിരോധനം. പൊതുമരാമത്ത് വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ ഗതാഗതത്തിനായി ചുരം തുറന്ന് നല്‍കുകയുള്ളൂ.
വയനാട്ടിലേക്കുള്ള മറ്റ് ചുരങ്ങള്‍ നിലവില്‍ ഗതാഗത യോഗ്യമാണ്. എന്നിരുന്നാലും കനത്ത മഴയും മറ്റുമുള്ളപ്പോള്‍ ചുരങ്ങളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക





Leave a Reply