May 5, 2026

പി.വി അന്‍വറിനെ തള്ളാതെ അടൂര്‍ പ്രകാശ്

0
site-psd
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പി.വി അന്‍വറിന്റെ മുദ്രാവാക്യവും യുഡിഎഫിന്റെ മുദ്രാവാക്യവും ഒന്നുതന്നെയാണെന്നും അന്‍വര്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും എന്നുതന്നെയാണ് ഈ നിമിഷം വരെയുള്ള പ്രതീക്ഷയെന്നും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 9 മണിക്ക് വാര്‍ത്താസമ്മേളനം അന്‍വര്‍ മാറ്റിവെച്ചത് യുഡിഎഫിന് അനുകൂലമായ സമീപനമാണ്.അന്‍വര്‍ രാഷ്ട്രീയ ഭിക്ഷാടകന്‍ ആണെന്ന അഭിപ്രായം ഇല്ല.എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് പോവുക എന്ന തത്വമാണ് യുഡിഎഫിന് ഉള്ളത്. അന്‍വര്‍ ആണെങ്കിലും മറ്റൊരാള്‍ ആണെങ്കിലും അങ്ങനെ തന്നെയാണ്. കാണിക്കേണ്ട മര്യാദകള്‍ കാണിച്ചു കഴിഞ്ഞാല്‍ സഹകരിച്ചു പോകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഇന്നത്തെ ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. അതില്‍ സന്തോഷിക്കുന്നുണ്ട്അദ്ദേഹത്തിന് നിരാശപ്പെടേണ്ടതായി വരില്ല
.അനുരഞ്ജനത്തിന് സമയമുണ്ട് ആ സമയം അദ്ദേഹം വിനിയോഗിക്കണം. അന്‍വര്‍ രാജിവെച്ചത് പിണറായിസത്തിന് എതിരെയാണ്.അദ്ദേഹത്തിന്റെയും യുഡിഎഫിന്റെയും മുദ്രാവാക്യങ്ങളില്‍ ഭാഷയുടെ വ്യത്യാസം മാത്രമേയുള്ളൂഒന്നിച്ചു പോകണം എന്ന് തന്നെയാണ് ആഗ്രഹം.എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വലവീശിയിരിക്കുകയാണെന്നുംഅവസാന നിമിഷം ആരാണ് വീഴുക എന്നത് അറിയാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *