June 18, 2026

മുട്ടില്‍ മരം മുറി: റവന്യൂ വകുപ്പിന് അനാസ്ഥ; പ്രതികള്‍ക്ക് ചുമത്തിയ പിഴ ഇനിയും ഈടാക്കിയില്ല

0
cxz
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വിവാദമായ മുട്ടില്‍ മരം മുറി കേസില്‍ റവന്യൂ വകുപ്പിന് അനാസ്ഥ. 2021ലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഒന്നര വര്‍ഷം മുമ്പ് ചുമത്തിയ പിഴ ഇനിയും ഈടാക്കിയില്ല. ഉത്തരവിറങ്ങി ഒന്നര വര്‍ഷമായിട്ടും പ്രതികള്‍ പിഴ തുക അടച്ചിട്ടില്ലെന്ന് മുട്ടില്‍ മരം മുറി കേസില്‍ ഗവ.പ്രോസിക്യൂട്ടര്‍ ആയ അഡ്വ. ജോസഫ് മാത്യു നല്‍കിയ വിവരാവകാശത്തിന് വൈത്തിരി താലൂക്ക് തഹസില്‍ദാറുടെ ഓഫിസ് നല്‍കിയ മറുപടിയില്‍ പറയുന്നു.കെ.എല്‍.സി(കേരള ലാന്റ് കണ്‍സര്‍വേ)ആക്ട് പ്രകാരമുള്ള 68 കേസുകളില്‍ 37 എണ്ണത്തില്‍ എട്ട് കോടി 29 ലക്ഷം പിഴ ഈടാക്കുന്നതിന് ഉത്തരവിറങ്ങിയിരുന്നു.

എന്നാല്‍ 2021 ല്‍ ആരംഭിച്ച റവന്യു നടപടിയില്‍ 31 കേസുകളില്‍ പിഴ സംബന്ധിച്ച് ഇനിയും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പട്ടയ ഭൂമിയിലെ അനധികൃത മറം മുറിയുമായി ബന്ധപ്പെട്ട കേസ് റവന്യൂ വകുപ്പ് നീട്ടിക്കൊണ്ടു പോകുകയാണെന്ന ആരോപണം ശക്തമാണ്. സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണ സംഘത്തിനന്റെ നിലപാടും കേസില്‍ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ നിലപാടും കോടികളുടെ അനധകൃത മരം മുറിയുമായി ബന്ധപ്പെട്ട കേസ് അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് പ്രതികളില്‍ നിന്ന് കോടികളെ പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ് ഇതുവരേയും തയ്യാറാകത്ത വിവിരവും പുറത്തുവരുന്നത്. നിലവില്‍ വനം വകുപ്പിനന്റെ കസ്റ്റഡിയിലുള്ള മരങ്ങള്‍ കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട കേസുകളും അനിശ്ചിതമായി നീണ്ടു പോകുകയാണ്. അതിനിടെ കണ്ടുകെട്ടിയ മരത്തടികള്‍ ലേലം ചെയ്യുന്നതിനുള്ള അനുമതിക്കായി വനം വകുപ്പ് നേരത്തേ കോടതിയെ സമീപിച്ചിരുന്നു .എന്നാല്‍ കേസില്‍ വനം വകുപ്പി ഇപ്പോള്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ 19 ന് സുല്‍ത്താന്‍ ബത്തേരി കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഹാജറാവാത്തതിനെ തുടര്‍ന്ന് ജൂണ്‍ ഏഴിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. പോലിസ് കേസിലും 47 ല്‍ 23 എണ്ണത്തിലാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചത്. ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഇറക്കിയ ഉത്തരവിനന്റെ മറവിലായിരുന്നു അനധികൃ ഈട്ടി മരം മുറി. മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. സഹോദരന്‍മാരായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, രണ്ട് വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍. നേരത്തെ കേസില്‍ 68 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. പിന്നീട് കര്‍ഷകരെ ഒഴിവാക്കി എട്ടുപേരെ പ്രതിപട്ടികയില്‍ ഉള്‍പെടുത്തുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *