വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണം റോഡരികില്‍ കൂട്ടിയിട്ട പൈപ്പുകളെന്ന് ദൃക്സാക്ഷികള്‍
കമ്പളക്കാട് :കമ്പളക്കാട്, പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാല്‍ വാങ്ങാന്‍ വാഹനം കാത്തു നിന്ന പുത്തന്‍ തൊടുകയില്‍ ഹാഷിം-ആയിഷ ദമ്പതികളുടെ മകള്‍ ദില്‍ഷാന (19)ആണ് മരണപെട്ടത്. റോഡരികില്‍ കൂട്ടിയിട്ട പൈപ്പാണ് അപകടത്തിന് കാരണമെന്ന് കമ്പളക്കാട് ജീപ്പ് അപകടം കണ്ട ദൃക്സാക്ഷികള്‍ പറയുന്നു.റോഡ് അരികില്‍ നില്‍ക്കുകയായിരുന്നു കുട്ടിയെ ഫോഴ്‌സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ട് നല്‍കും.
ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദില്‍ഷാന. സഹോദരങ്ങള്‍ മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അഹഷ്.





Leave a Reply