മാനന്തവാടി ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടത്തി
മാനന്തവാടി ഉപജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം പനമരം കൈതക്കല്‍ ജിഎല്‍പിഎസ്സില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നവീകരിച്ച സ്‌കൂള്‍ കെട്ടിടോദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിലും ബിആര്‍സി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ബിപിസി കെ കെ സുരേഷും നിര്‍വഹിച്ചു.
പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുബൈര്‍ പാഠപുസ്തക വിതരണോദ്ഘാടനം ചെയ്തു.
പനമരം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കുഞ്ഞമ്മദ് മഞ്ചേരി യൂണിഫോം വിതരണം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷത വഹിച്ച പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, മെമ്പര്‍മാരായ കെ കെ ശാന്ത, ആസ്യ ടീച്ചര്‍, എഇഒ ഇന്‍ ചാര്‍ജ് എന്‍ എസ് ഷീബ, എച്ച്എം ഇന്‍ ചാര്‍ജ് എം ആര്‍ സജിത, പിടിഎ പ്രസിഡന്റ് പി പി സിദ്ദീഖ്, അബ്ദുള്‍ നാസര്‍ സഫ്രീന എന്നിവര്‍ പങ്കെടുത്തു.





Leave a Reply