May 26, 2026

വിളനാശത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം; സ്വതന്ത്ര കര്‍ഷക സംഘം

0
site-psd-25
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ശക്തമായ കാറ്റിലും മഴയിലും വയനാട്ടിലുണ്ടായ കൃഷി – വിളനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.കൃഷി നാശം സംഭവിച്ച പ്രദേശങ്ങളില്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ വിദഗ്ദ സംഘം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് ഗുണകരമായ നടപടി കൈകൊള്ളണമെന്നും മുന്‍വര്‍ഷങ്ങളിലെ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി വൈകരുതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖലക്ക് താങ്ങാനാവാത്ത നാശനഷ്ടങ്ങളാണ് മഴ വരുത്തി വെച്ചിട്ടുള്ളത്. പൊതുവെ കടക്കെണിയിലും സാമ്പത്തിക പ്രയാസത്തിലും കഴിയുന്ന കര്‍ഷകരെ പുതിയ കൃഷിനാശം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
മുന്‍കാല വര്‍ഷക്കെടുതിയിലും കടുത്ത വേനലിലും ഉണ്ടായ കൃഷി നാശങ്ങളുടെ നഷ്ടപരിഹാരവും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഇന്‍ഷ്വറന്‍സ് ആനുകൂല്യവും വിതരണം ചെയ്തിട്ടില്ല.
കഴിഞ്ഞാഴ്ച അനുഭവപ്പെട്ട കാലവര്‍ഷത്തില്‍ ജില്ലയിലെ 2259 കര്‍ഷകരുടെ 242.74 ഹെക്ടറിലെ വിള നശിച്ചതായാണ് പ്രാഥമിക കണക്ക്. നെല്ലിനും വാഴ കൃഷിക്കുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. 92 ഹെക്ടര്‍ സ്ഥലത്തെ നെല്‍ കൃഷിയാണ് നശിച്ചത്. 3,53,850 കുലച്ച വാഴ കാറ്റില്‍ നിലം പൊത്തി. പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷികളെയും കാറ്റും മഴയും സാരമായി ബാധിച്ചിട്ടുണ്ട്. 2199. 35 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായതായി ഔദ്യോഗികമായി കണക്കാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യക ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *