വിദ്യാര്‍ത്ഥികള്‍ക്ക് സാന്ത്വനവുമായി ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയും കല്‍പ്പറ്റ പോലീസും
കല്‍പ്പറ്റ:ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയും കല്‍പ്പറ്റ പോലിസും സംയുക്തമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പെരുന്തട്ട ഗവ: യൂ.പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സമരം കാരണം അടച്ച് പൂട്ടിയ തോട്ടം മേഖലയായ പെരുന്തട്ടയില്‍ സാധാരണക്കാരായ തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ 119 കുട്ടികള്‍ ആണ് പഠിക്കുന്നത്, സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്.ഉദ്ഘാടനവും പഠനോപകരണവിതരണവും കല്‍പ്പറ്റ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എല്‍.ഷൈജു അവര്‍കള്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ന്യൂ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്രീ.ഹാരിസ് തന്നാണി അദ്ധ്യക്ഷം വഹിച്ചു, വാര്‍ഡ് കൗണ്‍സിലര്‍ മാരായ സുഭാഷ്,രാജ റാണി,,പി.ടി. എ പ്രസിഡന്റ് ശ്രീ ബെന്നി ലൂയിസ്,മുരളി പേരുംതട്ട,ഗിരീഷ്,സൊസൈറ്റി ഭാരവാ
ഹികളായ ലത്തീഫ് മാടായി,ബീരാന്‍കുട്ടി,നൗഷാദ്,സൈഫുള്ള, സാലിഫ് വെട്ടികാടന്‍,സൊസൈറ്റി സെക്രട്ടറി വാസു എന്നിവര്‍ സംസാരിച്ചു, ഇബ്രാഹിം തന്നണി സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചര്‍ നന്ദിയും പറഞ്ഞു.





Leave a Reply