June 19, 2026

വര്‍ണ്ണാഭമായി തരിയോട് പ്രവേശനോത്സവം

0
site-psd-27
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: വര്‍ണ്ണാഭമായ തൊപ്പികള്‍ അണിഞ്ഞും കൈനിറയെ സമ്മാനങ്ങളും ബലൂണുമായി ചിരിച്ചും കളിച്ചും തരിയോട് പഞ്ചായത്ത് തല പ്രവേശനോത്സവത്തെ വര്‍ണ്ണാഭമാക്കി കൊച്ചുകുട്ടുകാര്‍. ചെന്നലോട് ജി യു പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിബു വി ജി അധ്യക്ഷനായി.നിറഞ്ഞ സദസ്സില്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

വിജയത്തിനുള്ള അംഗീകാരമായി എല്‍ എസ് എസ് ജേതാക്കള്‍ അക്ഷരദീപം തെളിയിച്ചത് ഏറെ ഹൃദ്യമായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആന്റണി, ഗ്രാമപഞ്ചായത്ത് അംഗം വിജയന്‍ തോട്ടുങ്കല്‍, പിടിഎ പ്രസിഡണ്ട് വി കെ ബിനു, ഇസാഫ് ബാങ്ക് മാനേജര്‍ ആര്‍ എം ഷൈജു, പിസി മൊയ്തൂട്ടി, വിദ്യാര്‍ത്ഥി പ്രതിനിധികളായ ജൂവല്‍ മരിയ പ്രവീണ്‍, അമുനയ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *