May 6, 2026

തെരുവ് നായശല്യം അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : മാനന്തവാടി നഗരമദ്ധ്യേ അപകടകരമാകുന്ന തെരുവുനായ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ മുന്‍സിപ്പാലിറ്റി വേണ്ടമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി.സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ സഞ്ചരിക്കുന്ന എല്‍എഫ് ജംഗ്ഷനിലടക്കം തെരുവുനായ ശല്യം കൂടി വരുന്നു. ജനങ്ങളുടെ ജീവന് അധികാരികള്‍ സുരക്ഷ ഉറപ്പാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് സുമ രാമന്‍ അധ്യക്ഷനായി. ജയേന്ദ്രന്‍,നിധീഷ് ലോകനാഥ്, പുനത്തില്‍ രാജന്‍,രജീഷ് താഴെയങ്ങാടി,ശ്രീജിത്ത് കണിയാരം എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *