June 18, 2026

കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പെന്ന് വ്യാജ സന്ദേശം: മുനിസിപ്പല്‍ ഓഫീസുകള്‍ കയറി ഇറങ്ങി വിദ്യാര്‍ത്ഥികള്‍

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:അബ്ദുള്‍ കലാം, വാജ്പ്പയ്യ് എന്നിവരുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പെന്ന് പ്രചരിക്കുന്നത് തെറ്റായ അറിയിപ്പ്.പത്താം ക്ലാസ്, പ്ലസ്സ് ടൂ റിസള്‍ട്ട് വന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ തെറ്റായ അറിയിപ്പുകള്‍ പ്രചരിക്കുന്നത്.വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഗ്രൂപ്പുകളിലാണ് ഈ അറിയിപ്പുകള്‍ കൂടുതല്‍ പ്രചരിക്കുന്നത്.അധ്യാപകര്‍ തന്നെ ഈ അറിയിപ്പുകള്‍ ഗ്രൂപ്പുകളിലേക്ക് ഈ അറിയിപ്പ് ഇടുന്നതും വിദ്യാര്‍ത്ഥികളുടെ വിശ്വാസ്യത് വര്‍ദ്ധിപ്പിരക്കുന്നു.75 ശതമാനത്തിലധികം മാര്‍ക്കോടെ 10ലും 12ലും വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അബ്ദുള്‍ കലാം, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ പേരില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതായാണ് അറിയിപ്പ്. അതത് മുനിസിപ്പാലിറ്റികളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ വാങ്ങനാണ് നിര്‍ദ്ദേശം. മുനിസിപ്പലിറ്റി അധികൃര്‍ക്ക് ഇങ്ങനെ ഒരു സ്‌കോളര്‍ഷിപ്പിനെക്കുറച്ച് യാതൊരു അറിവും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ:
‘*ശ്രദ്ധിക്കുക..!*
===============
*ഡോ.അബ്ദുള്‍ കലാമിന്റെയും, വാജ്പേയിയുടെയും പേരില്‍, പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. *75% മാര്‍ക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, 10000 /,85% ന് മുകളില്‍മാര്‍ക്ക് വാങ്ങുന്ന 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, 25000 / * മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ചോദിച്ചു വാങ്ങുക. ഈ പോസ്റ്റ് ഒഴിവാക്കാതെ മറ്റുള്ളവരെ അറിയിക്കുക. കാരണം നമുക്ക് ഈ സന്ദേശം ആവശ്യമില്ലെങ്കിലും,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *