വിദ്യാര്‍ത്ഥികളെ ആദരിക്കലും സ്‌കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു
കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച vincere 2k25 ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങും പാറമ്മല്‍ ബീരാന്‍ സാഹിബ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അഖിലേന്ത്യാ മുസ്ലിം ലീഗ് അസിസ്റ്റന്റ് ജോയിന്‍ സെക്രട്ടറി ജയന്തി രാമന്‍ നിര്‍വഹിച്ചു.
പാറമ്മല്‍ ബീരാന്‍ സാഹിബ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ജില്ല മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി നിര്‍വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് ലത്തീഫ് ഗസ്സാലി തരുവണ സംഘടിപ്പിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ മോയിന്‍ സ്വാഗതവും ഗ്ലോബല്‍ കെഎംസിസി ട്രഷറര്‍ ഗഫൂര്‍ പാറമ്മല്‍ അധ്യക്ഷനും എംഎസ്എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് സിയാദ് നന്ദിയും പറഞ്ഞു.ചടങ്ങില്‍ മുസ്ലിംലീഗ് ഗ്ലോബല്‍ കെഎംസിസി യൂത്ത് ലീഗ്,എം എസ് എഫ്,എസ് ടി യു ,വനിതാ ലീഗ് , തുടങ്ങിയ സംഘടനയുടെ പഞ്ചായത്ത്, മണ്ഡലം ജില്ലാ നേതാക്കന്മാര്‍ സംബന്ധിച്ചു.





Leave a Reply