ഗ്രാമ സ്വരാജ് വികസന സെമിനാര്‍ നടത്തി
കോട്ടത്തറ: തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാര്‍ നടത്തി.കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ നിന്നും ലഭ്യമായതും നടപ്പിലാക്കിയതുമായ പദ്ധതികള്‍ വികസന സെമിനാറില്‍ അവതരിപ്പിച്ചു.അഡ്വ ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ മുഖ്യപ്ര ഭാഷണം നടത്തി.
കെ പി സി സി മെമ്പര്‍ പി പി ആലി, അഡ്വ എം വേണുഗോപാല്‍, എം.ജി ബിജു, പി കെ അബ്ദുറഹ്‌മാന്‍ ,പി ശോഭനകുമാരി, പോള്‍സണ്‍ കൂവക്കല്‍, പി പിറനീഷ്, സെമിനാര്‍ കോഡിനേറ്റര്‍ സുരേഷ് ബാബു വാളല്‍, ഹണി ജോസ്, പുഷ്പസുന്ദരന്‍, ഇ.കെ വസന്ത, അനീഷ് പി.എല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply