May 6, 2026

ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം; കോണ്‍ഗ്രസിന്റെ മൗനം അപഹാസ്യം: സി.പി.ഐ.(എം)

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളന്‍കൊല്ലി: മഹിള കോണ്‍ഗ്രസ്സ് നേതാവായ ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിനെതിരെ പോലീസ് കേസെടുത്തിട്ടും ഡി.സി.സി പ്രസിഡണ്ടുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് അപഹാസ്യമാണന്ന് സി.പി.ഐ.(എം) മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മഹിള കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് നയിച്ച ജാഥയെ സ്വീകരിക്കാനത്തിയ ദളിത് കോണ്‍ഗ്രസ് നേതാവായ യുവതിയെയാണ് ജാതി അധിക്ഷേപം നടത്തി അപമാനിച്ച് വേദിയില്‍ നിന്നും ഇറക്കിവിട്ടത്.

ഇത് സംബന്ധിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയങ്കിലും കോണ്‍ഗ്രസ് നേതൃത്വം പോലിസിനെ സ്വാധിനിച്ച് പരാതി തന്നെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ ശക്തമായ ഇടപെടലിലൂടെയാണ് പിന്നീട് പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചതെന്നും സി.പി.ഐ.(എം). മുള്ളന്‍കൊല്ലിയില്‍ മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ഇതേ മണ്ഡലം പ്രസിഡണ്ട് ജാതി അധിക്ഷേപം നടത്തിയത് വന്‍ കോളിളക്കം സൃഷടിച്ചിരിന്നു. അവസാനം പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജിവരയത്തിയ സം ഭവം ഉന്നത കോണ്‍ഗ്രസ് നേതാക്കളിടപെട്ടാണ് പരിഹരിച്ചത് ജാതി അധിക്ഷേപത്തില്‍ പരാതിക്കാരെ പുറത്താക്കുന്ന സമി പനമാണ് ഡി സി സി നേതൃത്വം കൈകൊണ്ടത്.പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ദളിത്ആദിവാസി ജന വിഭാഗങ്ങളോടുള്ള കോണ്‍ഗ്രസ്സിന്റെ സവര്‍ണ്ണ ബോധമാണ് ഈ സംഭവത്തിലൂടെ പുറത്ത് വന്നത്. കേസ് ശരിയായ രീതിയില്‍ അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ട ‘ യോഗത്തില്‍ ഭാസി മാസ്റ്റര്‍ അദ്ധ്യക്ഷനായി. രുക്മണി സുബ്രഹ്‌മണ്യന്‍, എം.എസ്.സുരേഷ് ബാബു, പി.എ. മുഹമ്മദ്, സി.പി. വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *