ആരോഗ്യ ബോധവത്കരണ ക്ലാസും,വദനാര്‍ബുദ പരിശോധനയും നടത്തി
കണിയാമ്പറ്റ :ഗ്രാമപഞ്ചായത്തിലെ കാവടം താഴെ ഉന്നതിയില്‍ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യം ആനന്ദം വദനാര്‍ബുദ പരിശോധനയും നടത്തി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ലിഷു യോഗ ഉദ്ഘാടനം നിര്‍വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ ആരോഗ്യ ബോധവത്കരണവും ലഹരി വിരുദ്ധ സന്ദേശവും നല്‍കി.
വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാഖി ചന്ദ്ര ആരോഗ്യം ആനന്ദം പ്രോഗ്രാമിന്റെ കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു. ലഹരി വിമുക്ത പ്രതിജ്ഞ, ലഹരിക്കെതിരെ കയ്യൊപ്പ് പതിപ്പിക്കല്‍ എന്നിവ നടത്തി. ജെ.പി.എച്ച് എന്‍ ലിജി,ജെ .എച്ച്. ഐ ദില്‍ന, എം.എല്‍.എസ്.പി അല്‍ഫോന്‍സ , ആശ പ്രവര്‍ത്തകര്‍ ,ഐ.സി.എം. ആര്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ മഞ്ജു എന്നിവര്‍ പങ്കെടുത്തു.





Leave a Reply