വയനാട് ആത്മ പ്രൊജക്ട് ഓഫീസര്‍ക്ക് യാത്രയപ്പ് നല്‍കി
കല്‍പ്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനല്‍ ഡയറക്ടറായി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാര്‍മര്‍ പ്രോഡ്യൂസര്‍ കമ്പനികളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ആത്മ ഓഫീസില്‍ യാത്രയപ്പ് നല്‍കി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷന്‍ ആന്റ് എക്‌സ്‌പോര്‍ട്ട് ഫാര്‍മര്‍ പ്രൊഡ്യൂര്‍ കമ്പനി, വൈഫാം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, വയനാട് കോഫി ഓഫ് ബ്രഹ്‌മഗിരി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് യാത്രയപ്പ് സംഘടിപ്പിച്ചത്.
ആത്മ പ്രൊജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും ചെയ്ത സ്തുത്യര്‍ഹമായ സേവനത്തെ യോഗം അനുസ്മരിച്ചു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വേണ്ട സമയത്തു നല്‍കുകയും ഹൃദ്യമായ പെരുമാറ്റത്തിലൂടെ കര്‍ഷകരുടെ ഇടയില്‍ ഏറെ വിലമതിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ജ്യോതി എന്ന് കമ്പനി പ്രതിനിധികള്‍ വിലയിരുത്തുകയുണ്ടായി. ആവശ്യമായ സമയത്ത് കൃത്യമായ ഇടപെടലുകളിലൂടെ തന്റെ ഡിപ്പാര്‍ട്ടുമെന്റിന്റെ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും എപ്പോഴും സേവനവും സഹായവും നല്‍കുന്ന വ്യക്തിയായിരുന്നു ജ്യോതി എന്ന് യാത്രയയപ്പു യോഗത്തില്‍ പ്രസംഗിച്ച എല്ലാ പ്രതിനിധികളും എടുത്തു പറയുകയുണ്ടായി. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കബനികളുടെ ചെയര്‍മാന്മാര്‍, ഡയറക്ടര്‍ മാര്‍ എന്നിവര്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തു.





Leave a Reply