ഡോ: അമ്മിണിക്ക് ജന്‍മനാടിന്റെ ആദരം നല്‍കി

കല്‍പ്പറ്റ:സാമൂഹിക സേവനത്തിനും ആദിവാസി വനിതാ ശാക്തീരണ പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ക്കോര്‍ഡിയ ഇന്റര്‍നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌റേറ്റ് ലഭിച്ച അമ്മിണി കെ വയനാടിന് ജന്‍മനാടിന്റെ സ്വീകരണം നല്‍കി.വീഫാം ഫാര്‍മേഴ്‌സ് അസോസ്സിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.പരിപാടി വീഫാം സംസ്ഥാന ചെയര്‍മാന്‍ ജോയ് കണ്ണന്‍ചിറ ഉദ്ഘാനം ചെയ്തു.വീഫാം വനിതാ വിഭാഗം ചെയര്‍മാന്‍ അഡ്വ: ഹസീന അമ്മിണിയെ ഹാരാപ്പണം നടത്തി.സംസ്ഥാന സിക്രട്ടറി അഡ്വ: സുമിന്‍ പി നെടുങ്ങാടന്‍ ഉപഹാരം സമര്‍പ്പിച്ചു.യഹ്യാ ഖാന്‍ തലക്കല്‍ അദ്ധ്യക്ഷനായി.ഗഫൂര്‍ വെണ്ണിയോട്,സാം പി മാത്യു,എം സെയ്ത്, ബോളന്‍
മണിക്കൂട്ടന്‍ പണിയന്‍,ബീന മാത്യു, ഫാ: ജേക്കബ് കുമ്മിണിയില്‍.
ഗാര്‍ഗി കോഴിക്കോട്,സിസ്റ്റര്‍ ഷെറിന്‍ പ്രസംഗിച്ചു.
Leave a Reply