ബോധവല്‍ക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി

മേപ്പാടി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി മൂപ്പന്‍സ് നഴ്‌സിങ് കോളേജില്‍ വനവല്‍ക്കരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം എന്നീ പരിപാടികളും ബോധവല്‍ക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്‍സ് നഴ്‌സസ് അസോസിയേഷന്‍, ഒയിസ്‌ക ഇന്റര്‍നാഷണല്‍ കല്‍പറ്റ ചാപ്റ്റര്‍ എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ലൗലി അഗസ്റ്റിന്‍ ഡപ്യൂട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ (റിട്ട) മുഖ്യപ്രഭാഷണം നടത്തി.310 വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലീഡ ആന്റണി സ്വാഗതം പറഞ്ഞു. ഒയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എ.ടി സുരേഷ്, സെക്രട്ടറി എല്‍ദോ ഫിലിപ്പ്, സ്റ്റുഡന്‍സ് നഴ്‌സസ് അസോസിയേഷന്‍ കോഡിനേറ്റര്‍ ഹാജറ ബീഗം,വിനീത കെ എന്നിവര്‍ സംസാരിച്ചു.
Leave a Reply