എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു
ബത്തേരി : കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ വയനാട് ജില്ലാ സമ്മേളനം സിസ്റ്റര്‍ ലിനി നഗര്‍ ബത്തേരിയില്‍ സംഘടിപ്പിച്ചു. സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഏരിയ സെക്രട്ടറി പി ആര്‍ ജയപ്രകാശ്, യൂണിയന്‍ സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനം 21 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.സഖാവ് ഡിബിന്‍ പോള്‍ ബേബി, പി വി ഷിബു, യൂണിയന്‍ ജില്ലാ സെക്രട്ടറി ആയി കെ എസ് റിഷാദിനെയും,ജില്ല പ്രസിഡന്റ് ആയി പി കെ രാമ ചന്ദ്രനെയും, ട്രെഷറര്‍ ആയി പി വി ഷിബുവിനെയും തിരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിമാരായി സഖാക്കള്‍ ഡിബിന്‍ പോള്‍ ബേബി, ബെര്‍നെറ്റ് ഷൂസ്റ്റര്‍ എന്നിവരെയും, വൈസ് പ്രസിഡന്റ് ആയി ഷിനി പി സി, രാഗിത സി സി എന്നിവരെയും തിരഞ്ഞെടുത്തു.





Leave a Reply