March 15, 2026

ഉദയക്കര-ചേകാടി റോഡിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം ശക്തം

0
IMG_20250611_165845
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:ഉദയക്കര-ചേകാടി റോഡിലെ പൊളന്ന ഭാഗത്ത് റോഡിന് സമീപം നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിക്കുകയാണ്.

നേരത്തെ, പ്രദേശവാസികൾ വനംവകുപ്പിനും പഞ്ചായത്തിനും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡിനോട് ചേർന്ന് അപകടഭീഷണിയായ ഏഴ് മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി ലഭിച്ചിരുന്നു. എന്നിരുന്നാലും, മരം മുറിച്ച് കുപ്പാടി ഡിപ്പോയിലെത്തിക്കുന്നതിനാവശ്യമായ ഫണ്ട് ലഭിക്കാത്തത് കാരണം നടപടികൾ വൈകുകയാണ്.

പഞ്ചായത്ത് വനംവകുപ്പിനോട് മരങ്ങൾ മുറിച്ചുനീക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടഭീഷണിയായ ഈ മരങ്ങൾ കാരണം വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ ഈ റോഡിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *