June 16, 2025

കൂടെയുണ്ട് കരുത്തേകാൻ  പദ്ധതിയുമായി ഹയർ സെക്കൻഡറി വിഭാഗം

0
IMG_20250611_173234

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ. :പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന *കൂടെയുണ്ട് കരുത്തേകാൻ*
പദ്ധതിയുടെ അദ്ധ്യാപക പരിശീലനത്തിന് വയനാട് ജില്ലയിൽ തുടക്കമായി. ജില്ലയിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും സൗഹൃദ കോർഡിനേറ്റർക്കുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സാമൂഹ്യ ആരോഗ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൗമാരപ്രായക്കാരായ വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്നതും അധ്യാപക രക്ഷാകർതൃ ശാക്തീകരണവുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക സുസ്ഥിതി സമൂഹത്തിന് മുതൽക്കൂട്ട്, കൗമാര പെരുമാറ്റങ്ങളിലെ അപകടസാധ്യതകളും സംരക്ഷണ ഘടകങ്ങളും , വാഹന ഉപയോഗം അറിയേണ്ടതും പാലിക്കേണ്ടതും,വ്യക്തി ശുചിത്വവും പരിസര ശുചിത്വവും, ജീവിതമാണെൻ്റെ ലഹരി, നിയമം എന്നിങ്ങനെ ആറ് മേഖലകളിലാണ് അധ്യാപ കർക്ക് പരിശീലനം നൽകിയത് .
പരിശീലനം ലഭിച്ച അധ്യാപകർ വിദ്യാലയങ്ങളിലെ മറ്റ് അധ്യാപകർക്കും , രക്ഷിതാക്കൾക്കും ,വിദ്യാർത്ഥികൾക്കും ക്ലാസ്സുകൾ നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ (ഐ എ എസ് ) എസ് കെ. എം ജെ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ എം. കെ. ഷിവി അദ്ധ്യക്ഷത വഹിച്ചു . കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ.ബി. സിമിൽ, നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ കെ.എസ്.ശ്യാൽ, പ്രിൻസിപ്പൽ എം.വിവേകാനന്ദൻ കരിയർ ഗൈഡൻസ് ജോയിന്റ് കോഡിനേറ്റർ മനോജ് ജോൺ, എൻഎസ്എസ് ക്ലസ്റ്റർ കൺവീനറായ എം.വി.രജീഷ്, എം.കെ രാജേന്ദ്രൻ, കെ.ഡി സുദർശൻ വി.ജി.വിശ്വേഷ് റിസോഴ്സ് അധ്യാപകരായ വി.പി. സുഭാഷ്, എം. കെ.ഷീന എന്നിവർ സംസാരിച്ചു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *