ട്രാഫിക് പോലീസുകാർക്ക് കുടകൾ നൽകി തരുവണ സഹകരണ ബാങ്ക്

തരുവണ: തരുവണ സഹകരണ ബാങ്കിൻ്റെ പ്രവർത്തന പരിധിയിലുള്ള ടൗണുകളിലെ ട്രാഫിക് പോലീസുകാർക്ക് ആവശ്യമായ കുടകൾ ബാങ്കിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. വെള്ളമുണ്ട സ്റ്റേഷൻ എസ്.ഐ. സാദിർ തലപ്പുഴയ്ക്ക് ബാങ്ക് പ്രസിഡൻ്റ് ഉസ്മാൻ പള്ളിയാൽ കുടകൾ കൈമാറി.
ബാങ്ക് ഡയറക്ടർമാരായ തങ്കമണി ടീച്ചർ, തയ്യിൽ ഇബ്രാഹിം, പി.ടി. അമ്മദ് ഹാജി, ഇസ്മായിൽ ഐക്കാരൻ, ഇബ്രാഹിം കൊടുവേരി, ആസ്യ മൊയ്തു, ടി. റുബീന, ടി. യൂസഫ്, സെക്രട്ടറി വിജയേശ്വരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഉദ്യമമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Leave a Reply