May 26, 2026

‘ആനയെ മയക്കുവെടിവെച്ച് കൊല്ലണം’; മേപ്പാടിയിൽ റോഡ് ഉപരോ​ധിച്ച് നാട്ടുകാർ

0
template for wayanad news (8)
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ പരിഹാരം വേണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് നാട്ടുകാർ. മേപ്പാടി ടൗണിൽ റോഡ് പൂർണ്ണമായും ഉപരോധിച്ചാണ് പ്രതിഷേധം. പ്രദേശത്ത് നിരന്തരമായി വന്യജീവി ആക്രമണമുണ്ടാവുന്നുവെന്നും ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷിതത്വവും ഇല്ലായെന്നാണ് നാട്ടുാകരുടെ ആരോപണം.

ആനയെ മയക്കുവെടിവെച്ച് കൊല്ലണമെന്നും കലക്ടർ സംഭവ സ്ഥലത്ത് വരാതെ പ്രതിഷേധം അവസാനിപ്പിക്കുകയില്ലെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി സംഭവ സ്ഥലത്ത് എത്തി അനുനയ നടപടികൾ സ്വീകരിച്ചു. കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഡിഎഫ്ഒ ആഷിഖ് അലി. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *